സ്വരാജ് നിലമ്പൂരിൽ മത്സരിക്കാൻ വന്നത് ജോത്സ്യൻ പറഞ്ഞിട്ടോ? ജി.ശക്തിധരൻ്റെ കുറിപ്പ് വൈറലാകുന്നു. സിപിഎം അന്ധവിശ്വാസത്തിൻ്റെ പിടിയിലോ? അതോ ബിജെപിയുടെ കക്ഷത്തിലോ?

സ്വരാജ് നിലമ്പൂരിൽ മത്സരിക്കാൻ വന്നത് ജോത്സ്യൻ പറഞ്ഞിട്ടോ? ജി.ശക്തിധരൻ്റെ കുറിപ്പ് വൈറലാകുന്നു. സിപിഎം അന്ധവിശ്വാസത്തിൻ്റെ പിടിയിലോ? അതോ ബിജെപിയുടെ കക്ഷത്തിലോ?
Jun 1, 2025 03:53 PM | By PointViews Editr

   ജി ശക്തിധരൻ സാമുഹിക മാധ്യമങ്ങളിൽ എഴുതിയ കുറിപ്പ് ചുവടെ:സ്വരാജിന്റെ ഫലം മാധവപൊതുവാൾ പ്രവചിച്ചത്പയ്യന്നൂരിലെ വിഖ്യാത ജ്യോൽസ്യൻ മാധവ പൊതുവാൾ അടക്കം ഏത് ജ്യോൽസ്യനെ കാണിച്ചാലും എം സ്വരാജിന്റെ ജാതക ഫലത്തിൽ നെല്ലിട വ്യത്യാസം ഇനി വരില്ല. ജനനസമയം ഇനി മാറ്റാൻ പറ്റില്ലല്ലോ. മാധവ പൊതുവാൾ ഒന്ന് പ്രവചിച്ചാൽ അച്ചട്ടതാണ്. ഏതാനും ദിവസം മുമ്പ് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ തിരക്ക് പിടിച്ചു മാധവ പൊതുവാളിനെ കാണാൻ എത്തിയത് നാട്ടുകാർ ശ്രദ്ധിച്ചു. ഒരു മാസത്തിനിടയിൽ മൂന്നാം തവണയാണ് എം വി ഗോവിന്ദൻ പയ്യന്നൂർ പെരുമയിൽ കാലുകുത്തുന്നത്. പൊതുവാളിന്റെ കാലിന് ചെറിയ അസ്വാസ്ഥ്യം ഉണ്ടായിരുന്നെങ്കിലും എ കെ ജി സെൻററിൽ നിന്നുള്ള വരവായത് കൊണ്ട് മുടക്ക് വരുത്തിയില്ല.

എ കെ ജി സെൻറർ 2 ന്റെ ഉത്ഘാടനം പത്താമുദയത്തിൽ പത്തരമാറ്റോടെ നിർവ്വഹിക്കാൻ എന്തൊക്കെ ചെയ്യണമെന്ന് ചോദിച്ചറിയനായിരുന്നു ആ സന്ദർശനം. ഈ വിവരം ചോർന്നു എം വി ഗോവിന്ദൻ മാഷിന്റെ സഹധർമ്മിണി പി കെ ശ്യാമളയുടെ ചെവിയിലെത്തിയപ്പോൾ എന്തായാലും മൂത്തമകനെ ചൂഴ്ന്നു നിൽക്കുന്ന കോഴ ആരോപണങ്ങളുടെ ഭാവി എന്താകും എന്നതിൽ പയ്യന്നൂർ പെരുമയുടെ വിധി അറിയാൻ ശാഠ്യമായി. അങ്ങിനെയാണ് അടുത്ത സന്ദർശനം.

അത് കഴിഞ്ഞാണ് അവിശ്വാസിയായ സഖാവ് എം സ്വരാജിന്റെ തലകുറി ഗോവിന്ദൻ മാഷ് മാധവ പൊതുവാളിനെ കാണിച്ചത്. തന്റെ രാഷ്ട്രീയ ഭാവിയെ കൂടെ ബാധിക്കുന്നതാണ് ഈ ഫലം എന്ന് ഗോവിന്ദൻ മാഷിന് അറിയാം.

തലക്കുറി കൈകൊണ്ട് തൊട്ടപ്പോൾ തന്നെ മാധവ പൊതുവാൾ ഒന്ന് ഞെട്ടി. എന്നിട്ട് എറെ പാരവശ്യത്തോടെ ഒരു ചോദ്യവും. ഇതിയാൻ ഇപ്പോഴും ഉണ്ടോ? ഗോവിന്ദൻ മാഷ് വീണ്ടും ഞെട്ടി. സംഭവിച്ചത് ഒരു കൈപ്പിഴയായിരുന്നു. അദാനി കുടുംബത്തിൽ ഒരു പ്രമുഖന്റെ തലക്കുറി അബദ്ധത്തിൽ കടന്നുവന്നതാണത്. ഇത്രവലിയ പെരുമ എന്തായാലും സ്വരാജിന് വരാനിടയില്ലല്ലോ എന്ന് പൊതുവാൾ ചിന്തിച്ചു. അപ്പോഴാണ് അനന്തിരവൻ തിരച്ചിൽ നടത്തി മറ്റൊരു ഓല തലക്കുറി എത്തിച്ചത്.

അതാണെങ്കിൽ അതിലും കേമം. വായിച്ചപ്പോൾ ആണ് അറിയുന്നത് വടകരയിൽ മൽസരിച്ച കെ കെ ശൈലജ മുമ്പ് മാധവ പൊതുവാളിനെ കാണാൻ എത്തിയപ്പോൾ അന്ന് കൊണ്ടുവന്നതായിരുന്നു അത്. അനന്തിരവൻ പാർട്ടി ചിഹ്നം കണ്ടപ്പോൾ എടുത്തതാണ്. തോറ്റ സ്ഥാനാർഥിയുടെ കുറിമാനം ആയിരുന്നു അത്.

ആ ദിവസത്തിലെ ദുശകുനം മണത്ത മാധവ പൊതുവാൾ അങ്ങിനെ പ്രവചനം മാറ്റി. അതാണ് സ്വരാജിന്റെ സ്ഥാനാർഥിത്വ പ്രഖ്യാപനം ഗോവിന്ദൻ മാഷും നീട്ടിയത്.

ജി സുധാകരൻ പോസ്റ്റൽ വോട്ട് കണക്ക് തിട്ടപ്പെടുത്തി കഴിഞ്ഞാൽ ജൂൺ 23 ന് രാവിലെ 8 15 നും 8 30 നും ഇടയിൽ പൂർണ്ണ ഫലം തന്നെ കൊടുക്കാമെന്നാണ് ഇപ്പോൾ മാധവ പൊതുവാൾ പറഞ്ഞിരിക്കുന്നത്. പടക്കം ലഡു തുടങ്ങിയ പദാർഥങ്ങൾ അന്ന് സ്വരാജ് തൊടാൻ പാടില്ലത്രേ.

Did an astrologer tell you that Swaraj came to contest in Nilambur? G. Shakthidaran's post goes viral. Is the CPM in the grip of superstition? Or is it in the clutches of the BJP?

Related Stories
കൊട്ടിയൂർ സന്നിധാനത്തിൽ നടൻ ജയസൂര്യയുടെ ഗുണ്ടകൾ ക്ഷേത്രം ഫോട്ടോഗ്രഫറെ ആക്രമിച്ചു

Jun 27, 2025 10:55 AM

കൊട്ടിയൂർ സന്നിധാനത്തിൽ നടൻ ജയസൂര്യയുടെ ഗുണ്ടകൾ ക്ഷേത്രം ഫോട്ടോഗ്രഫറെ ആക്രമിച്ചു

കൊട്ടിയൂർ സന്നിധാനത്തിൽ നടൻ ജയസൂര്യയുടെ ഗുണ്ടകൾ ക്ഷേത്രം ഫോട്ടോഗ്രഫറെ...

Read More >>
സിപിഎം ഭരിക്കുന്ന കണിച്ചാർ പഞ്ചായത്തിൽ വിജിലൻസ് പരിശോധന. പഞ്ചായത്ത് ഭരണ നേതൃത്വത്തിനെതിരെ ഉയർന്നിട്ടുള്ളത് നിരവധി പരാതികൾ

Jun 26, 2025 05:58 PM

സിപിഎം ഭരിക്കുന്ന കണിച്ചാർ പഞ്ചായത്തിൽ വിജിലൻസ് പരിശോധന. പഞ്ചായത്ത് ഭരണ നേതൃത്വത്തിനെതിരെ ഉയർന്നിട്ടുള്ളത് നിരവധി പരാതികൾ

സിപിഎം ഭരിക്കുന്ന കണിച്ചാർ പഞ്ചായത്തിൽ വിജിലൻസ് പരിശോധന. പഞ്ചായത്ത് ഭരണ നേതൃത്വത്തിനെതിരെ ഉയർന്നിട്ടുള്ളത് നിരവധി...

Read More >>
കൊട്ടിയൂരിൻ്റെ സ്വന്തം കുഞ്ഞേട്ടൻ മറയുമ്പോൾ.....

Jun 26, 2025 07:18 AM

കൊട്ടിയൂരിൻ്റെ സ്വന്തം കുഞ്ഞേട്ടൻ മറയുമ്പോൾ.....

കൊട്ടിയൂരിൻ്റെ സ്വന്തം കുഞ്ഞേട്ടൻ...

Read More >>
വണ്ടികളൊഴുകുന്ന മണത്തണ കൊട്ടിയൂർ റോഡിനോട് രണ്ടാനമ്മ പോളിസി. ഒരു ബസു പോലുമില്ലാത്ത മണത്തണ വള്ളിത്തോട് റോഡ് ആഡംബരത്തികവിൽ

Jun 18, 2025 10:29 AM

വണ്ടികളൊഴുകുന്ന മണത്തണ കൊട്ടിയൂർ റോഡിനോട് രണ്ടാനമ്മ പോളിസി. ഒരു ബസു പോലുമില്ലാത്ത മണത്തണ വള്ളിത്തോട് റോഡ് ആഡംബരത്തികവിൽ

വണ്ടികളൊഴുകുന്ന മണത്തണ കൊട്ടിയൂർ റോഡിനോട് രണ്ടാനമ്മ പോളിസി. ഒരു ബസു പോലുമില്ലാത്ത മണത്തണ വള്ളിത്തോട് റോഡ്...

Read More >>
കൊലയാനകളെ തടയാൻ കലാമസ് വേലി. കർഷകരുടെ വയ്യാവേലി തീരുമോ?

Jun 4, 2025 07:48 PM

കൊലയാനകളെ തടയാൻ കലാമസ് വേലി. കർഷകരുടെ വയ്യാവേലി തീരുമോ?

കൊലയാനകളെ തടയാൻ കലാമസ് വേലി. കർഷകരുടെ വയ്യാവേലി...

Read More >>
മലപ്പട്ടത്ത് ഗാന്ധിയൻ സമാധാന പോരാട്ടം ജൂൺ 6 ന്. ഗാന്ധി പ്രതിമ ഇനിയും സ്ഥാപിക്കും.  ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ഗാന്ധി യാത്ര നടത്തും

Jun 4, 2025 06:58 PM

മലപ്പട്ടത്ത് ഗാന്ധിയൻ സമാധാന പോരാട്ടം ജൂൺ 6 ന്. ഗാന്ധി പ്രതിമ ഇനിയും സ്ഥാപിക്കും. ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ഗാന്ധി യാത്ര നടത്തും

മലപ്പട്ടത്ത് ഗാന്ധിയൻ സമാധാന പോരാട്ടം ജൂൺ 6 ന്. ഗാന്ധി പ്രതിമ ഇനിയും സ്ഥാപിക്കും. ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ഗാന്ധി യാത്ര...

Read More >>
Top Stories